return to back

Events Details


Arthat Padiyola



ആര്ത്താറ്റ് പടിയോല

കൊല്ലം 981 മത് മകരം ഞായറ്റില്‍ പുത്ത‍ന്‍കൂറ് തുറിയാനിക്കാരായ ആര്ത്താറ്റ് എടവകക്കാര്‍ എല്ലാവരും കൂടി നമ്മുടെ ദീവന്നാത്തിയോത് വാവതിരുമുമ്പില് എഴുതിവെച്ച പടിയോലയാവിത് നമ്മുടെ ജനങ്ങളില്‍ ചിലര്‍ പരദേശക്കാരുടെ എടത്തുട ഉപദേശം കേക്കയ്യാല്‍ രോമാപിച്ചാതത്തിലെക്ക് തിരിഞ്ഞുപോയി വഴക്ക്പിടിച്ച് പള്ളിയുംപറ്റി അറിവു കത്തനാര്‍ക്കട്ട എടുപ്പാന്‍ ഇടവന്നു ആ വന്നുകൊണ്ടു വളരെ വ്യാകുലത്തിന്നു എടവന്നതിനാല്‍ മേലാല്‍ അങ്ങിനെ ഇടവരാതിരിപ്പാന്‍ വേണ്ടി റോമായില് നിന്നൊ വാവെലില് നിന്നൊ അതിയോക്കായില് നിന്നൊ മറ്റു വല്ല പരദേശത്തിനിന്നൊ വരുന്ന യാതൊരു മെത്രാന്മാരുടെയും ഉപദേശവും നടപ്പുകളും ഒരു നാളാവിട്ടു വഴങ്ങി നടക്കാതെ നമ്മുടെ മാര്ത്തോമ ചിലികായുടെ പുറുവിക വിച്ചാതവും ചട്ടങ്ങളും അനുതരിച്ച് നടന്നുകൊള്ളുമാറു സമ്മതിച്ച് തമ്പുരാനെപെറ്റമ്മയുടെ ആര്ത്താറ്റ് പള്ളി നടയില്‍വെച്ച് എഴുതിയ മൈക്ക വികാരി തെക്കെക്കരെ കുരിയതു കത്തനാര്‍ ‍ (ഒപ്പ്)

1.                  ചെറുവത്തൂര്‍ കുഞ്ഞാത്തു

2.                   പനക്കല്‍ താരു

3.                   കൂത്തൂര്‍ ചുമ്മാര്‍

4.                   കോലാടി ഉട്ടൂപ്പ്

5.                   കാക്കച്ചേരി മാത്തു

6.                   ചുങ്കത്തു ഇയ്യാവു

7.                   തോലത്തു പാത്തു

8.                   ചീരന്‍ പാത്തു

9.                   പുലിക്കോട്ടില്‍ ‍താരു

10.               കിടങ്ങന് ചേറുണ്ണീ

11.               മണ്ടുമ്പാല്‍ കുഞ്ഞാത്തു

12.               തെങ്ങുങ്ങല്‍ കുരിയാക്കു

അന്നത്തെ വികാരിയും കസേരക്കാരുമായിരുന്ന 12 പേരുമാണ് ഈ പടിയോലയില്‍ ‍ഒപ്പിട്ടിരിക്കുന്നത്. ഇതിന്റെ അസ്സല്‍ പത്രം ഇന്ന് തിരുവനന്തപുരം യൂണിവേഴ്സ്റ്റിയിലെ ഓറിയന്റല്‍ മാനുസ്ക്രിഫ്ട് ലൈബ്ര്രറിയില് ഉള്ളതായി അറിയുന്നു. ചെമ്പുതകിടില്‍ വട്ടെഴുത്തിലാണ് പടിയോല എഴുതിയിട്ടുള്ളത്.

 

© Copy Right 2008. All Rights Reserved.